ഖത്തർ ലോകകപ്പിന്റെ സമയത്ത് ഉടനീളം ട്രെൻഡ് ആയ Boshret khair എന്ന ഈ ഗാനം ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകളിലേഴും കോളേജ് ഡാൻസ് പരിപാടികളുടെയും മുഖ്യ ഘടകമായി മാറിയിട്ടുണ്ട്.
വശ്യമനോഹരമായ എമറാത്തി ഗായകൻ ഹുസൈൻ അൽ ജസ്മിയുടെ ആലാപനത്തിൽ ഇറങ്ങിയ ഈ ഗാനത്തിന് അനുവാചകരുടെ ഹൃദയം കീഴടക്കാനുള്ള കഴിവുണ്ട്... ഇങ്ങേര് പാടിയിട്ട് ഉണ്ടാക്കിയ ഫീൽ വേറെ ഒരാൾക്കും കൊടുക്കാനും ആയിട്ടില്ല.. നിലവിൽ യൂട്യൂബിൽ 60 കോടി വ്യൂസ് ഉള്ള ഈ ഗാനതിന് ചരിത്രപരമായ പിന്നാമ്പുറങ്ങൾ ഉണ്ട്.
2013 ജൂൺ 30- ന് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കി ഏതാണ്ട് ഒരു വർഷത്തിന് ശേഷം, മെയ് 16, 2014 ന് ആണ് ഈ ഗാനം പുറത്തിറങ്ങുന്നത് . ' "ബോഷ്രെറ്റ് ഖൈർ ",മുർസിക്ക് വേണ്ടി ആളുകളെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടിച്ച രാഷ്ട്രീയ ഗാനമായിരുന്നു. എന്നാലും ഈജിപ്തിന്റെ നാനാ തുറകളിൽ നിന്നുള്ള വ്യത്യസ്ത വൈവിധ്യ ജനവിഭാഗങ്ങളെ സ്വീകരിക്കുന്ന മനസ്സ് അതിലുടനീളം വെളിവാക്കുന്നുണ്ട് .. നുബാ യിലും ഖിനായിലും പോർട്ട് സൈദിലും സോഹാജിലും ഉള്ളവരോടും അലക്സാൻഡ്രിയയിൽ നിന്ന് വന്നവരോടും മറ്റു കുടിയേറിവരോട് ഒക്കെയും വരൂ.. നമ്മളൊക്കെ ഈജിപ്തുകാരാണ്.. വോട്ടുകൾ ചെയ്യൂൂ.... എന്ന് പറയുന്ന ഗാനം... വിശാലമായ മനസ്സുള്ള ഈജിപ്റ് സംസ്കാരം തുറന്ന് കാണിക്കുന്നു... നമ്മളുടെ പ്രതീക്ഷകൾ വലുതാണ് എന്ന വരി അത്ര മേൽ ഹൃദയഹാരിതം .... 2014 മെയ് 26 നും 28 നും ഇടയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. "എല്ലാ ഈജിപ്തുകാർക്കും സമർപ്പിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയത്. ഗാനം കാരണമായി ഇലക്ഷനിലെ ജന പങ്കാളിത്തം കൂടുകയും ചെയ്തു.
സ്വകാര്യ ഉടമസ്ഥതയിലുള്ള ഈജിപ്ഷ്യൻ സാറ്റലൈറ്റ് ചാനലായ സിബിസിക്ക് നൽകിയ അഭിമുഖത്തിൽ, അൽ ജാസ്മി, "ബോഷ്രെറ്റ് ഖൈർ" ഒരു പ്രത്യേക സ്ഥാനാർത്ഥിയെ അനുകൂലിക്കാനല്ല, മറിച്ച് പൊതുവെ രാഷ്ട്രീയ ഇടപെടലിനെ പ്രോത്സാഹിപ്പിക്കാനാണ് നിർമ്മിച്ചതെന്ന് പറയുന്നുണ്ട്.."ഒരു പ്രത്യേക പ്രചാരണത്തിനോ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കോ വേണ്ടി ഞാൻ 'ബോഷ്രെറ്റ് ഖൈർ' പാടിയിട്ടില്ല. കഴിഞ്ഞ കാലയളവിൽ സന്തോഷം നഷ്ടപ്പെട്ട ഈജിപ്തുകാർക്ക് വേണ്ടിയാണ് ഞാൻ ഇത് അവതരിപ്പിച്ചത്." എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈജിപ്ഷ്യൻ സൈന്യത്തിന് പ്രത്യേകമായി ഒരു ഗാനം അൽ ജാസ്മി നേരത്തെ പുറത്തിറക്കിയിരുന്നു. 2014 ജൂൺ 8- ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരു വർഷം മുമ്പ്, അന്നത്തെ ജനറൽ അബ്ദുൽ ഫത്താഹ് എൽ- സിസിയുടെ ദൃശ്യങ്ങളോടെയാണ് ഈ ഗാനം ഈജിപ്ഷ്യൻ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത്. 2015 ഒക്ടോബർ 6- ന് നടന്ന ആഘോഷങ്ങൾക്ക് അൽ ജാസ്മി നാഷണൽ എയർ ഡിഫൻസ് സ്റ്റേഡിയത്തിലും പ്രസിഡന്റ് അൽ- സിസിയുടെ സാന്നിധ്യത്തിൽ ഒരു പ്രത്യേക ഓപ്പററ്റയും അവതരിപ്പിച്ചു.
ഗാനത്തിന്റെ വൻ ജനപ്രീതി അൽ ജാസ്മിക്ക് ഓണററി ഈജിപ്ഷ്യൻ പൗരത്വം നൽകണമെന്ന് ആവശ്യപ്പെടാൻ ഒരു കൂട്ടം ഈജിപ്തുകാരെ പ്രേരിപ്പിച്ചു. ഈജിപ്തിനെ പുകഴ്ത്തിക്കൊണ്ടുള്ള മറ്റ് ഗാനങ്ങൾ ആലപിച്ചതിന് അൽ ജാസ്മി പ്രശസ്തനായതിനാൽ ആ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് സജ്ജീകരിച്ചു, "ഇത് ചില ഈജിപ്തുകാരേക്കാൾ ഈജിപ്തിനെ സ്നേഹിച്ച ഈ കലാകാരനോടുള്ള അഭിനന്ദനത്തിന്റെയും ആദരവിന്റെയും അടയാളമാണ്."
ഈജിപ്തിൽ മാത്രമല്ല, മിഡിൽ ഈസ്റ്റിൽ ഉടനീളം "ബോഷ്രെറ്റ് ഖൈർ ' എന്ന വീഡിയോ വ്യാപകമായി പ്രചാരം നേടിയിരുന്നു. സിറിയ, ലെബനൻ, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിൽ ഗാനത്തിന്റെ കവറുകൾ നിർമ്മിച്ചു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ അഞ്ചു മില്യണിലധികം വ്യൂസ് ലഭിച്ചു. YouTube- ൽ , 2015 ഡിസംബർ വരെ വീഡിയോയ്ക്ക് 125 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. 2019 ജനുവരി വരെ ഇതിന് 348 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. വീഡിയോ നിരവധി ദേശീയ അന്തർദേശീയ പാരഡികൾക്കും റീമിക്‌സുകൾക്കും പ്രചോദനം നൽകി.ഇന്ന് ഇതാ ഇന്ത്യയിലും തരംഗം.
സ്വാലിഹ് പി.കെ ഇയ്യാട്

COMMENTS